---
title: "പ്രകാശ പൂരിതമായ മമ്പറം പുതിയ പാലം"
english_title: "Mambaram new bridge filled with light"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55919/mambaram-new-bridge-filled-with-light"
published_at: "2022-07-19T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d673fdc7e46_Picsart_22-07-19_14-35-32-377.jpg"
keywords: []
---

# പ്രകാശ പൂരിതമായ മമ്പറം പുതിയ പാലം

> **Lead Summary:** മമ്പറം: 50 ഓളം എൽ ഇ ഡി സ്ട്രീറ്റ്ലൈറ്റുകളാണ് മമ്പറം പാലത്തിൽ നിറഞ്ഞ് കത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് മമ്പറം പുതിയ പാലത്തിൽ 50 ഓളം എൽ ഇ ഡി സ്ട്രീറ്റ്ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ഉൾപ്പെടുത്തി മമ്പറത്ത് ബോട്ട് സർവീസ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് എൽ ഇ ഡി ലൈറ്റുകൾ പ്രകാശം പരത്തുന്നത്.

## Article Content

മമ്പറം: 50 ഓളം എൽ ഇ ഡി സ്ട്രീറ്റ്ലൈറ്റുകളാണ് മമ്പറം പാലത്തിൽ നിറഞ്ഞ് കത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് മമ്പറം പുതിയ പാലത്തിൽ 50 ഓളം എൽ ഇ ഡി സ്ട്രീറ്റ്ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ഉൾപ്പെടുത്തി മമ്പറത്ത് ബോട്ട് സർവീസ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് എൽ ഇ ഡി ലൈറ്റുകൾ പ്രകാശം പരത്തുന്നത്.

പ്രത്യേക ഡിസൈനിൽ നിർമ്മിച്ച പാലത്തിൽ എൽ ഇ ഡി ലൈറ്റുകൾ കൂടി കത്താൻ തുടങ്ങിയതോടെ ആ കർഷകമായിരിക്കയാണ് മമ്പറം പാലം . പാലത്തിലൂടെ യാത്ര ചെയ്യുന്നവർക്കും , പ്രദേശത്തുകാർക്കും ഏറെ സന്തോഷ പ്രദമായിരിക്കയാണ് പാലത്തിലെ കാഴ്ച്ചകൾ . മുഴുവൻ ലൈറ്റുകളും കത്താൻ തുടങ്ങിയതോടെ വളരെ ദൂരെ നിന്നു പോലും പാലത്തിലെ കാഴ്ച്ചകൾ കാണൻ സാധിക്കുന്നുണ്ട്.

മമ്പറം ടൗൺ മുതൽ കോട്ടം ഭാഗത്ത് പാലം അവസാനിക്കുന്ന സ്ഥലം വരെയും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്ഥലം എം എൽ എ കൂടിയായ മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ലൈറ്റുകൾ യാഥാർത്ഥ്യമായിട്ടുള്ളത്. മമ്പറം പുഴയോരം ഉൾപ്പെടെ ടൗൺ നവീകരണത്തിനുള്ള നടപടികളും നടന്നുവരികയാണ്.

മമ്പറം പുഴയിലെ ബോട്ട് ടെർമിനലിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ബോട്ട് സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ ടൂറിസം ഭൂപടത്തിലും മമ്പറം ടൗൺ സ്ഥാനം പിടിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55919/mambaram-new-bridge-filled-with-light)