---
title: "ആയൂരില്‍ മാര്‍ത്തോമാകോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം: വന്‍സംഘര്‍ഷം"
english_title: "Student organizations protest at Marthoma College in Ayur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55920/student-organizations-protest-at-marthoma-college-in-ayur"
published_at: "2022-07-19T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d67407d0c30_Screenshot_20220719-143509.png"
keywords: []
---

# ആയൂരില്‍ മാര്‍ത്തോമാകോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം: വന്‍സംഘര്‍ഷം

> **Lead Summary:** **കൊല്ലം: **നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിന് എതിരെ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ക്യാമ്പസിനകത്ത് പ്രതിഷേധിക്കുകയാണ്.

## Article Content

**കൊല്ലം: **നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിന് എതിരെ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ക്യാമ്പസിനകത്ത് പ്രതിഷേധിക്കുകയാണ്.

കോളേജിന്‍റെ ജനാലചില്ലുകള്‍ എബിവിപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കെഎസ്‍യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു.

രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളേജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55920/student-organizations-protest-at-marthoma-college-in-ayur)