---
title: "മങ്കിപോക്സ് രോഗവും, ദുരന്തനിവാരണവും: നഗരസഭയിൽ ജാഗ്രത സമിതി യോഗം ചേർന്നു"
english_title: "Monkeypox and Disaster Management"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55925/monkeypox-and-disaster-management"
published_at: "2022-07-19T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6796a7811c_Screenshot_2022-07-19-14-57-42-67_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മങ്കിപോക്സ് രോഗവും, ദുരന്തനിവാരണവും: നഗരസഭയിൽ ജാഗ്രത സമിതി യോഗം ചേർന്നു

> **Lead Summary:** പയ്യന്നൂർ: മങ്കിപോക്സ് രോഗവും , ദുരന്തനിവാരണവും സംബന്ധിച്ച് ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ജാഗ്രത സമിതി യോഗം ചേർന്നു. പയ്യന്നൂർ നഗരസഭയിൽ ദുബായിൽ നിന്നെത്തിയ ഒരാൾക്ക് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ കെ.വി ലളിത യോഗത്തിൽ അറിയിച്ചു.

## Article Content

പയ്യന്നൂർ: മങ്കിപോക്സ് രോഗവും , ദുരന്തനിവാരണവും സംബന്ധിച്ച് ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ജാഗ്രത സമിതി യോഗം ചേർന്നു. പയ്യന്നൂർ നഗരസഭയിൽ ദുബായിൽ നിന്നെത്തിയ ഒരാൾക്ക് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ കെ.വി ലളിത യോഗത്തിൽ അറിയിച്ചു.

രോഗബാധിതയായ വ്യക്തി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികര മാണ്. രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന ബന്ധുക്കളെയും,ടാക്സി ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും,ആർക്കും ആശങ്കവേണ്ട ജാഗ്രതമതിയെന്നും ചെയർപേഴ്സൺ പറഞ്ഞു. പയ്യന്നൂർ താലൂക്കാശുപത്രി ഡോ: അഹമ്മദ് നിസാർ രോഗവുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തി.

രോഗിയുമായി അടുത്തിടപഴകുന്ന ആളുകളിൽ മാത്രമാണ് മങ്കി പോക്സ് രോഗം പകരാൻ സാധ്യതയുള്ളതെന്നും, മാസ്ക് ശീലമാക്കണമെന്നും, ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശം ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. മഴക്കെടുതിയിൽ നഗരസഭയിൽ 22 ഓളം വീടുകൾക്കാണ് ഭാഗീകമായി കേടുപാടുകൾ സംഭവിച്ചത് .നാശനഷ്ടം സംഭവിച്ച വീടുകൾക്കും മറ്റും ധനസഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ഇടപെട്ട് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.

വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.ബാലൻ, വി.വി.സജിത, ടി.പി. സമീറ, ടി.വിശ്വനാഥൻ, കൗൺസിലേർസ്, തഹസിൽദാർ, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശശിധരൻ എം.എസ്, വാട്ടർ അതോറിറ്റി എ.ഇ. സുജിത്ത്, പഴയങ്ങാടി താലൂക്കാശുപത്രി ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്രവൈസർ കെ.വി.ഗിരീഷ് , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, എഞ്ചിനിയർ എൽ.എസ്.ജി.ഡി വിഭാഗം കെ. ഉണ്ണി, സുപ്രണ്ട്മാരായ ഹരിപ്രസാദ്, ആന്റണി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55925/monkeypox-and-disaster-management)