---
title: "ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു"
english_title: "One person was injured in a collision between a bus and a car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55939/one-person-was-injured-in-a-collision-between-a-bus-and-a-car"
published_at: "2022-07-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6878cb6a8c_IMG-20220719-WA0142.jpg"
keywords: []
---

# ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു

> **Lead Summary:** കൂത്തുപറമ്പ: തലശേരി റോഡിൽ കതിരൂർ വേറ്റുമ്മലിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കതിരൂർ വേറ്റുമ്മലിൽ വച്ച് തലശേരി - കാക്കയങ്ങാട് - ഇരിട്ടി റൂട്ടിൽ ഓടുന്ന കാവ്യ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

കൂത്തുപറമ്പ: തലശേരി റോഡിൽ കതിരൂർ വേറ്റുമ്മലിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കതിരൂർ വേറ്റുമ്മലിൽ വച്ച് തലശേരി - കാക്കയങ്ങാട് - ഇരിട്ടി റൂട്ടിൽ ഓടുന്ന കാവ്യ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്ന കൊടുവള്ളി സ്വദേശിനി ഷാഹിയയ്ക്കാണ് പരുക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം മുടങ്ങിയ ഗതാഗതം പൊലിസ് പുന:സ്ഥാപിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55939/one-person-was-injured-in-a-collision-between-a-bus-and-a-car)