---
title: "നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അ‍ഴിപ്പിച്ച സംഭവത്തില്‍ 5 സ്ത്രീകള്‍ കസ്റ്റഡിയില്‍"
english_title: "5 women in custody for stripping underwear of students appearing for NEET exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55956/5-women-in-custody-for-stripping-underwear-of-students-appearing-for-neet-exam"
published_at: "2022-07-19T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d69458614f4_images_(12).jpeg"
keywords: []
---

# നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അ‍ഴിപ്പിച്ച സംഭവത്തില്‍ 5 സ്ത്രീകള്‍ കസ്റ്റഡിയില്‍

> **Lead Summary:** **തിരുവനന്തപുരം** : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അ‍ഴിപ്പിച്ച സംഭവത്തില്‍ 5 സ്ത്രീകള്‍ കസ്റ്റഡിയില്‍.

## Article Content

**തിരുവനന്തപുരം** : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അ‍ഴിപ്പിച്ച സംഭവത്തില്‍ 5 സ്ത്രീകള്‍ കസ്റ്റഡിയില്‍.

ഇവരെ ചോദ്യം ചെയ്യുകയാണ്. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയില്‍ ഉള്ളത്.

മൂന്ന് സ്ത്രീകളാണ് വിദ്യാര്‍ത്ഥികളുടെ പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. ഇവരില്‍ ആരാണ് അടിവസ്ത്രം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അന്വേഷിച്ച്‌ വരികയാണെന്ന് ദക്ഷിണ മേഖല റേഞ്ച് ആര്‍ നിഷാന്തിനി ഐപിഎസ് പറഞ്ഞു.

അതേസമയം കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായത് മോശം അനുഭവമാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഉണ്ടായ സംഭവം പരീക്ഷ എഴുതുന്നതിനെപ്പോലും ബാധിച്ചെന്നും പഠിച്ച കാര്യങ്ങള്‍ വരെ മറന്നു പോയെന്നും പെണ്‍കുട്ടി പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിയെ അപമാനിച്ച വിഷയത്തില്‍ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55956/5-women-in-custody-for-stripping-underwear-of-students-appearing-for-neet-exam)