---
title: "കോവിഡ്-19 മരണം: സ്മൈൽ   കേരള വായ്പ പദ്ധതിക്ക് അപേക്ഷിക്കാം"
english_title: "Covid-19 Death: Smile Apply for Kerala loan scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55963/covid-19-death-smile-apply-for-kerala-loan-scheme"
published_at: "2022-07-19T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6a1cd64038_images_(33).jpeg"
keywords: []
---

# കോവിഡ്-19 മരണം: സ്മൈൽ   കേരള വായ്പ പദ്ധതിക്ക് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** : കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനദായകൻ മരിച്ച കുടുംബങ്ങളെ (പട്ടികവർഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിന് കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനദായകൻ മരിച്ച കുടുംബങ്ങളെ (പട്ടികവർഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിന് കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി നൽകുക. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ച 18 വയസ്സിനും 55 വയസ്സിനുമിടയിൽ പ്രായമുള്ള മുഖ്യ വരുമാനദായകന്റെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.kswdc.org എന്ന് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0497 2701399, 9496015014 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55963/covid-19-death-smile-apply-for-kerala-loan-scheme)