---
title: "പയ്യന്നൂരിലും കണ്ണപുരത്തും കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ്"
english_title: "More trains stop at Payyannur and Kannapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56084/more-trains-stop-at-payyannur-and-kannapuram"
published_at: "2022-07-20T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7957a94e5f_Screenshot_2022-07-20-11-10-14-31_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# പയ്യന്നൂരിലും കണ്ണപുരത്തും കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ്

> **Lead Summary:** കണ്ണൂർ: ‌പയ്യന്നൂരിലും കണ്ണപുരത്തും കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് കൂടുതൽ തീവണ്ടികൾക്ക്‌ പയ്യന്നൂർ, കണ്ണപുരം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചതായി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പയ്യന്നൂരിൽ പറഞ്ഞു.

## Article Content

കണ്ണൂർ: ‌പയ്യന്നൂരിലും കണ്ണപുരത്തും കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് കൂടുതൽ തീവണ്ടികൾക്ക്‌ പയ്യന്നൂർ, കണ്ണപുരം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചതായി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പയ്യന്നൂരിൽ പറഞ്ഞു.

തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ് (16334-തിങ്കൾ), നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (16336-ചൊവ്വ), കൊച്ചുവേളി-ഭവ്‌നഗർ എക്സ്പ്രസ് (19259-വ്യാഴാഴ്ച) എന്നിവയ്ക്കാണ് പയ്യന്നൂരിൽ സ്റ്റോപ്പ്. തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ്, നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്, എറണാകുളം-ഓഖ എക്സ്പ്രസ് (16338), വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637, 22638) എന്നിവയ്ക്ക് കണ്ണപുരത്തും സ്റ്റോപ്പനുവദിക്കും.

ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നും യാത്രക്കാരുടെ പ്രശ്നങ്ങൾ ഒരുപരിധിവരെ ഇതിലൂടെ പരിഹരിക്കാൻ കഴിയുമെന്നും കൃഷ്ണദാസ്‌ പറഞ്ഞു. തീവണ്ടിയാത്രക്കാരുടെ വിവിധ സംഘടനകൾക്കുപുറമെ ബി.ജെ.പി. പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി, ജില്ലാ കമ്മിറ്റി തുടങ്ങിയവർ സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും വിഷയങ്ങൾ ചർച്ചചെയ്തിരുന്നു.

Uതുടർന്നാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളുടെ പരിശോധന ഓഗസ്റ്റ് മുതൽ നടത്തുമെന്നും പി.കെ.കൃഷ്ണദാസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56084/more-trains-stop-at-payyannur-and-kannapuram)