---
title: "കണ്ണൂരില്‍ റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം"
english_title: "Attempted train sabotage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56107/attempted-train-sabotage"
published_at: "2022-07-20T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7a37a7ef6b_Picsart_22-07-20_12-09-02-900.jpg"
keywords: []
---

# കണ്ണൂരില്‍ റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

> **Lead Summary:** കണ്ണൂർ: വളപട്ടണം പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. ചെവ്വാഴ്ച രാത്രി 9.15ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് കടന്നുപോയപ്പോൾ ട്രാക്കിൽ തടസ്സം തോന്നിയ ലോക്കോപൈലറ്റാണ് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്.

## Article Content

കണ്ണൂർ: വളപട്ടണം പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. ചെവ്വാഴ്ച രാത്രി 9.15ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് കടന്നുപോയപ്പോൾ ട്രാക്കിൽ തടസ്സം തോന്നിയ ലോക്കോപൈലറ്റാണ് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്.

ആർപിഎഫും വളപട്ടണം പൊലീസും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.    കഴിഞ്ഞ 17നും വളപട്ടണത്തും പാപ്പിനിശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആർപിഎഫ് ട്രാക്ക് പട്രോളിങ്ങ് ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56107/attempted-train-sabotage)