---
title: "ജി എസ് ടി: സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും വില കൂടും"
english_title: "GST: All 13 subsidized products sold through Supplyco will see price hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56119/gst-all-13-subsidized-products-sold-through-supplyco-will-see-price-hike"
published_at: "2022-07-20T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7a77354332_Screenshot_2022-07-20-12-20-15-00_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ജി എസ് ടി: സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും വില കൂടും

> **Lead Summary:** തിരുവനന്തപുരം: പാക്കറ്റ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പനങ്ങൾക്കും വില വർധിക്കും. സപ്ലൈകോ വഴി ഉത്പന്നങ്ങൾ വിൽക്കുന്നത് കൂടുതലും അരക്കിലോ, ഒരു കിലോ പായ്ക്കറ്റുകളാണ്.

## Article Content

തിരുവനന്തപുരം: പാക്കറ്റ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പനങ്ങൾക്കും വില വർധിക്കും. സപ്ലൈകോ വഴി ഉത്പന്നങ്ങൾ വിൽക്കുന്നത് കൂടുതലും അരക്കിലോ, ഒരു കിലോ പായ്ക്കറ്റുകളാണ്.

25 കിലോയിൽ താഴെയുള്ള പായ്ക്കറ്റ് സാധനങ്ങൾക്ക് ബാധകമായ അഞ്ച് ശതമാനം ജി എസ് ടി ഈ ഉത്പന്നങ്ങൾക്കും ബാധകമാകും.ജി എസ് ടി ഭാരം കൂടി സർക്കാർ ഏറ്റെടുത്ത് വിൽപ്പന തുടരുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.

വി കൂട്ടാതിരിക്കാനുള്ള ഇടപെടലുകൾ സർക്കാരും നടത്തുന്നുണ്ട്. 2016ന് ശേഷം 13 ഉത്പന്നങ്ങളുടെയും വില പിണറായി സർക്കാർ വർധിപ്പിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56119/gst-all-13-subsidized-products-sold-through-supplyco-will-see-price-hike)