---
title: "പി ടി ഉഷ ഇനി മുതൽ രാജ്യസഭാംഗം; സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിൽ"
english_title: "PT Usha henceforth Rajya Sabha member"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56127/pt-usha-henceforth-rajya-sabha-member"
published_at: "2022-07-20T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7ae013e5a3_IMG-20220720-WA0038.jpg"
keywords: []
---

# പി ടി ഉഷ ഇനി മുതൽ രാജ്യസഭാംഗം; സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിൽ

> **Lead Summary:** ദില്ലി: കായികതാരമായ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പിടി ഉഷ പറഞ്ഞു. കായികമേഖലക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പിടി ഉഷ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിൽ നിന്ന് നാല് പേരെയാണ് രാജ്യസഭയിലേക്ക് കഴിഞ്ഞാഴ്ച നാമനിർദേശം ചെയ്തത്.

## Article Content

ദില്ലി: കായികതാരമായ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പിടി ഉഷ പറഞ്ഞു. കായികമേഖലക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പിടി ഉഷ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിൽ നിന്ന് നാല് പേരെയാണ് രാജ്യസഭയിലേക്ക് കഴിഞ്ഞാഴ്ച നാമനിർദേശം ചെയ്തത്.

കേരളത്തിൽ നിന്നുള്ള ആളാണ് പിടി ഉഷ. സംഗീത സംവിധായകൻ ഇളയ രാജയെയും രാജ്യസഭാംഗമായി കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തിരുന്നു. ചൊവ്വാഴ്ച പാർലമെന്റിലെത്തി നടപടിക്രമങ്ങൾ പിടി ഉഷ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56127/pt-usha-henceforth-rajya-sabha-member)