---
title: "ഗവ:ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ കർക്കിടക ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു"
english_title: "Distribution of Karkida Ushadha Kanji has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56137/distribution-of-karkida-ushadha-kanji-has-started"
published_at: "2022-07-20T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7b553e4af0_Picsart_22-07-20_13-26-36-622.jpg"
keywords: []
---

# ഗവ:ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ കർക്കിടക ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു

> **Lead Summary:** പയ്യന്നൂർ: നഗരസഭ കണ്ടോത്ത് ഗവ:ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ കർക്കിട ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു. കർക്കിടമാസത്തെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പയ്യന്നൂർ കണ്ടോത്ത് ഗവ:ആയുർവേദാശുപത്രിയിൽ രോഗികൾക്ക് കർക്കിടക ഔഷധകഞ്ഞി വിതരണം ആരംഭിച്ചു.

## Article Content

പയ്യന്നൂർ: നഗരസഭ കണ്ടോത്ത് ഗവ:ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ കർക്കിട ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു. കർക്കിടമാസത്തെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പയ്യന്നൂർ കണ്ടോത്ത് ഗവ:ആയുർവേദാശുപത്രിയിൽ രോഗികൾക്ക് കർക്കിടക ഔഷധകഞ്ഞി വിതരണം ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, കൗൺസിലർമാരായ കെ.കെ. ഫൽഗുനൻ , സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ: മിനി. എം.ആർ , ഡോ.ഗോപിനാഥൻ എന്നിവർ ക്ലാസെടുത്തു. ഡോ.രാഖി, ഡോ.സീന, ഡോ.സൗഭാഗ്യ, ഡോ.ജയേഷ്, സ്റ്റാഫ് സെക്രട്ടറി പവിത്രൻ എന്നിവർ സംബന്ധിച്ചു. അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയാണ് ആവശ്യമായ കഞ്ഞിക്കൂട്ടിനുള്ള മരുന്നുകൾ നൽകി സഹായിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56137/distribution-of-karkida-ushadha-kanji-has-started)