---
title: "ആലപ്പുഴ കൂട്ട മരണം: ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുന്നത് റെനീസ് തൽസമയം കണ്ടതായി സൂചന"
english_title: "Alappuzha Mass Death."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56141/alappuzha-mass-death"
published_at: "2022-07-20T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7b775e6b22_Screenshot_2022-07-20-13-35-50-816_com.opera.mini.native.jpg"
keywords: []
---

# ആലപ്പുഴ കൂട്ട മരണം: ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുന്നത് റെനീസ് തൽസമയം കണ്ടതായി സൂചന

> **Lead Summary:** **ആലപ്പുഴ : **പോലീസ് ക്വാർട്ടേഴ്‌സ് കൂട്ട ആത്മഹത്യാക്കേസിൽ പ്രതിയായ പോലീസുകാരൻ റെനീസിന്റെ ക്രൂരത വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്. ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുന്നത് റെനീസ് മൊബൈലിൽ കണ്ടക്ട് ചെയ്ത സിസിടിവി ക്യാമറ വഴി തൽസമയം കണ്ടിരിക്കാമെന്നാണ് നിഗമനം.ഭാര്യ അറിയാതെയാണ് ക്വാർട്ടേഴ്‌സിനുള്ളിയിൽ ഇയാൾ ക്യാമറ സ്ഥാപിച്ചിരുന്നത്.

## Article Content

**ആലപ്പുഴ : **പോലീസ് ക്വാർട്ടേഴ്‌സ് കൂട്ട ആത്മഹത്യാക്കേസിൽ പ്രതിയായ പോലീസുകാരൻ റെനീസിന്റെ ക്രൂരത വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്. ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുന്നത് റെനീസ് മൊബൈലിൽ കണ്ടക്ട് ചെയ്ത സിസിടിവി ക്യാമറ വഴി തൽസമയം കണ്ടിരിക്കാമെന്നാണ് നിഗമനം.ഭാര്യ അറിയാതെയാണ് ക്വാർട്ടേഴ്‌സിനുള്ളിയിൽ ഇയാൾ ക്യാമറ സ്ഥാപിച്ചിരുന്നത്.

ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ഫോറൻസിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. മെയ് 9നാണ് നജ്‌ല, രണ്ട് കുട്ടികൾ എന്നിവർ പോലീസ് ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തത്. റെനീസിന്റെ പീഡനവും പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിനിടെയാണ് നജ്‌ലയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കാനായി ക്യാമറ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56141/alappuzha-mass-death)