---
title: "പയ്യന്നൂർ കണ്ടങ്കാളിയിൽ മേയുന്നതിനിടയിൽ പശു കിണറ്റിൽ വീണു"
english_title: "A cow fell into a well while grazing in Payyannur Kandankali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56143/a-cow-fell-into-a-well-while-grazing-in-payyannur-kandankali"
published_at: "2022-07-20T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7bac99f633_Picsart_22-07-20_13-50-03-706.jpg"
keywords: []
---

# പയ്യന്നൂർ കണ്ടങ്കാളിയിൽ മേയുന്നതിനിടയിൽ പശു കിണറ്റിൽ വീണു

> **Lead Summary:** പയ്യന്നൂർ: കണ്ടങ്കാളിയിൽ മേയുന്നതിനിടയിൽ പശു കിണറിൽ വീണു. പയ്യന്നൂർ ഫയർഫോഴ്സ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി പശുവിനെ പുറത്ത് എത്തിച്ചു. കണ്ടങ്കാളിയിലെ മുട്ടിൽ മോഹനന്റെ വീട്ടിലെ പശുവാണ് കിണറിൽ വീണത് .വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി.

## Article Content

പയ്യന്നൂർ: കണ്ടങ്കാളിയിൽ മേയുന്നതിനിടയിൽ പശു കിണറിൽ വീണു. പയ്യന്നൂർ ഫയർഫോഴ്സ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി പശുവിനെ പുറത്ത് എത്തിച്ചു. കണ്ടങ്കാളിയിലെ മുട്ടിൽ മോഹനന്റെ വീട്ടിലെ പശുവാണ് കിണറിൽ വീണത് .വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി.

പശുവിനെ സേനാംഗങ്ങൾ കിണറിൽ നിന്നും പുറത്ത് എത്തിച്ചു.സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി വിജയൻ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഉന്മേഷ്, സുബിൻ, ഇർഷാദ്, വിശാൽ, സത്യൻ, ജോൺ, ഹോംഗാർഡ് കെ വി ഗോവിന്ദൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56143/a-cow-fell-into-a-well-while-grazing-in-payyannur-kandankali)