---
title: "അടക്കാത്തോട്ടിൽ വൈദ്യുതിയില്ല: ഉള്ളപ്പോൾ വോൾട്ടേജുമില്ല"
english_title: "No electricity at adakkathod, no voltage when present"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5615/no-electricity-in-adakkathod-no-voltage-when-present"
published_at: "2021-10-17T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616b8dbb602d6_PicsArt_10-17-08.12.18.jpg"
keywords: []
---

# അടക്കാത്തോട്ടിൽ വൈദ്യുതിയില്ല: ഉള്ളപ്പോൾ വോൾട്ടേജുമില്ല

> **Lead Summary:** **കേളകം:**അടക്കാത്തോട്ടിൽ വൈദ്യുതിയില്ലാതെ ഒരു രാത്രി കടന്നിട്ടും പരിഹാരമുണ്ടായില്ല.വൈദ്യുതി ഉള്ളപ്പോൾ വോൾട്ടേജുമില്ലാത്തതിനാൽ പ്രയോജനവും ഇല്ല.

## Article Content

**കേളകം:**അടക്കാത്തോട്ടിൽ വൈദ്യുതിയില്ലാതെ ഒരു രാത്രി കടന്നിട്ടും പരിഹാരമുണ്ടായില്ല.വൈദ്യുതി ഉള്ളപ്പോൾ വോൾട്ടേജുമില്ലാത്തതിനാൽ പ്രയോജനവും ഇല്ല.

 ടൗണിലും പരിസരപ്രദേശത്തും കഴിഞ്ഞ 4 ദിവസമായി വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നു. ഇതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്ത നങ്ങൾ എല്ലാം മന്ദഗതിയിലായിരിക്കുകയാണ്.ഫ്രിഡ്ജും,മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വോള്‍ട്ടേജ് ഇല്ലാത്തത് മൂലം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതിനാൽ വൻ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വീടുകളിലെ കിണറുകളിലും കുഴല്‍കിണറുകളിലും സ്ഥാപിച്ചിരിക്കുന്ന മോട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5615/no-electricity-in-adakkathod-no-voltage-when-present)