---
title: "വർദ്ധിച്ചുവരുന്ന ബസ്സപകടങ്ങൾ:    മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി"
english_title: "Bus accidents on the rise: Scrutiny tightened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56155/bus-accidents-on-the-rise-scrutiny-tightened"
published_at: "2022-07-20T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7c60288b4e_Picsart_22-07-20_14-37-46-631.jpg"
keywords: []
---

# വർദ്ധിച്ചുവരുന്ന ബസ്സപകടങ്ങൾ:    മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി

> **Lead Summary:** കണ്ണൂർ: ബസ്സപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. കണ്ണൂർ ജില്ലയിലെ ബസ്സ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ചെറുതും വലുതുമായ നിരവധി ബസ്അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയിട്ടുള്ളത്.

## Article Content

കണ്ണൂർ: ബസ്സപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. കണ്ണൂർ ജില്ലയിലെ ബസ്സ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ചെറുതും വലുതുമായ നിരവധി ബസ്അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയിട്ടുള്ളത്.

മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസ്സ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. ബസ്സുകളുടെ റണ്ണിംങ്ങ് കണ്ടീഷൻ, ടയറുകൾ, എയർ ഹോൺ , സ്പീഡ് ഗവർണർ, എന്നിവയാണ് കാര്യമായും പരിശോധിച്ചത്.

അതോടൊപ്പം RC, ഇൻഷൂറൻസ് , ഡ്രൈവർമാരുടെയും , കണ്ടക്ടർമാരുടെയും ലൈസൻസുകൾ എന്നിവയും പരിശോധക്ക് വിധേയമാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൂത്തുപറമ്പിൽ പരിശോധനക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് വരെ തുടരും നിയമ ലംഘനം കണ്ടെത്തിയ നിരവധി ബസ്സുകൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56155/bus-accidents-on-the-rise-scrutiny-tightened)