---
title: "കുട്ടിക്കാനത്ത് യുവാവ് റിസോർട്ടിന് സമീപത്തെ കുളത്തിൽ വീണുമരിച്ചു"
english_title: "In Kuttikanath, a young man fell and died in a pool near the resort "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56159/in-kuttikanath-a-young-man-fell-and-died-in-a-pool-near-the-resort"
published_at: "2022-07-20T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7c9291d9a2_Screenshot_2022-07-20-14-51-26-274_com.opera.mini.native.jpg"
keywords: []
---

# കുട്ടിക്കാനത്ത് യുവാവ് റിസോർട്ടിന് സമീപത്തെ കുളത്തിൽ വീണുമരിച്ചു

> **Lead Summary:** കുട്ടിക്കാനത്ത് വിനോദ സഞ്ചാരത്തിനായി എത്തിയ യുവാവ് താമസിച്ച റിസോർട്ടിന് സമീപമുള്ള കുളത്തിൽ വീണു മരിച്ചു. കുട്ടിക്കാനം വളഞ്ഞാങ്കാനത്തുള്ള റിസോർട്ടിന് സമീപത്തായിരുന്നു അപകടം.എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയകടവ് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ നിഥിൻ ആണ് മരിച്ചത്.

## Article Content

കുട്ടിക്കാനത്ത് വിനോദ സഞ്ചാരത്തിനായി എത്തിയ യുവാവ് താമസിച്ച റിസോർട്ടിന് സമീപമുള്ള കുളത്തിൽ വീണു മരിച്ചു. കുട്ടിക്കാനം വളഞ്ഞാങ്കാനത്തുള്ള റിസോർട്ടിന് സമീപത്തായിരുന്നു അപകടം.എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയകടവ് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ നിഥിൻ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് എത്തിയത്. 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ തിരികെ പോകാൻ തയ്യാറെടുക്കുമ്പോഴാണ് നിഥിനെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56159/in-kuttikanath-a-young-man-fell-and-died-in-a-pool-near-the-resort)