---
title: "ജനാധിപത്യം അപകടകാരികളായ രാഷ്ട്രീയക്കാരുടെ കയ്യിൽ എൻസിപി വയനാട് ജില്ലാ കമ്മിറ്റി "
english_title: "NCP Wayanad District Committee in the hands of politicians who are dangerous to democracy."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56164/ncp-wayanad-district-committee-in-the-hands-of-politicians-who-are-dangerous-to-democracy"
published_at: "2022-07-20T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7cd598ef3b_IMG-20220720-WA0042.jpg"
keywords: []
---

# ജനാധിപത്യം അപകടകാരികളായ രാഷ്ട്രീയക്കാരുടെ കയ്യിൽ എൻസിപി വയനാട് ജില്ലാ കമ്മിറ്റി 

> **Lead Summary:** കൽപ്പറ്റ : ജനാധിപത്യം അപകടകാരികളായ രാഷ്ട്രീയക്കാരുടെ കൈകളിലാണന്ന് എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റി. ഈ വരുന്ന ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കപ്പെടുന്ന വേളയിൽ രണ്ടു നൂറ്റാണ്ടുകൾ നീണ്ടുനിന്ന കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെയും ആയിരക്കണക്കിന് സ്വാതന്ത്ര സമര പോരാളികളുടെ ജീവത്യാഗത്തിന്റെയും ഫലമായി നമുക്ക് നേടിത്തന്ന മഹത്തായ സ്വാതന്ത്ര്യം ഇന്ന് അപകടകാരികളായ രാഷ്ട്രീയക്കാരുടെ കൈകളിലാണെന്നും കോർപ്പറേറ്റുകൾ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് മേൽ ചുമത്തിയതിനേക്കാൾ നികുതിയാണ് ഇന്നത്തെ ഭരണകൂടം ഈ ദുരിത പൂർണ്ണമായ കാലഘട്ടത്തിൽ ചുമത്തുന്നതെന്നും 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ അവരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കേണ്ടത് ജാതിമത രാഷ്ട്രീയവർഗ്ഗഭേദമെന്യേ എല്ലാവരുടെയും കർത്തവ്യം ആണെന്നും ഇന്ത്യയുടെ അഖണ്ഡതയെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന ബിജെപിയിലെ മതേതരത്വ ജനാധിപത്യവാദികൾ ബിജെപി വിട്ട പുറത്തുവരണമെന്നും യുവാക്കളും വിദ്യാർത്ഥികളും ഗാന്ധിജി കാണിച്ചിരുന്ന മാർഗത്തിലൂടെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാകണമെന്നും എൻസിപി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

കൽപ്പറ്റ : ജനാധിപത്യം അപകടകാരികളായ രാഷ്ട്രീയക്കാരുടെ കൈകളിലാണന്ന് എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റി. ഈ വരുന്ന ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കപ്പെടുന്ന വേളയിൽ രണ്ടു നൂറ്റാണ്ടുകൾ നീണ്ടുനിന്ന കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെയും ആയിരക്കണക്കിന് സ്വാതന്ത്ര സമര പോരാളികളുടെ ജീവത്യാഗത്തിന്റെയും ഫലമായി നമുക്ക് നേടിത്തന്ന മഹത്തായ സ്വാതന്ത്ര്യം ഇന്ന് അപകടകാരികളായ രാഷ്ട്രീയക്കാരുടെ കൈകളിലാണെന്നും കോർപ്പറേറ്റുകൾ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് മേൽ ചുമത്തിയതിനേക്കാൾ നികുതിയാണ് ഇന്നത്തെ ഭരണകൂടം ഈ ദുരിത പൂർണ്ണമായ കാലഘട്ടത്തിൽ ചുമത്തുന്നതെന്നും 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ അവരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കേണ്ടത് ജാതിമത രാഷ്ട്രീയവർഗ്ഗഭേദമെന്യേ എല്ലാവരുടെയും കർത്തവ്യം ആണെന്നും ഇന്ത്യയുടെ അഖണ്ഡതയെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന ബിജെപിയിലെ മതേതരത്വ ജനാധിപത്യവാദികൾ ബിജെപി വിട്ട പുറത്തുവരണമെന്നും യുവാക്കളും വിദ്യാർത്ഥികളും ഗാന്ധിജി കാണിച്ചിരുന്ന മാർഗത്തിലൂടെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാകണമെന്നും എൻസിപി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യൻ പാർലമെന്റിൽ 65 ഓളം വാക്കുകൾ നിരോധിച്ച ബിജെപി ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പു ചെയ്യുന്ന നടപടികളാണ് കഴിഞ്ഞ എട്ടുവർഷക്കാലമായി തുടർച്ചയായി സ്വീകരിച്ചു വരുന്നതെന്നും പുതിയ പാർലമെന്റിന്റെ മന്ദിരത്തിന് മുൻപിലുള്ള വിശ്വവിഖ്യാതമായ ഇന്ത്യ യുടെ അഭിമാന സ്തംഭത്തിന്റെ രൂപം മാറിയത് നമ്മുടെ രാഷ്ട്രീയ പാരമ്പര്യത്തോടും സാംസ്കാരികതയോടുമുള്ള വെല്ലുവിളിയും അവഹേളനവും ആണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷ വഹിച്ചു സംസ്ഥാന ജില്ലാ നേതാക്കളായ ഡോക്ടർ എം പി അനിൽ, സിഎം ശിവരാമൻ, കെ പി ദാമോദരൻ, പി അശോക് കുമാർ, കെ വി റെനിൽ , അഷ്റഫ് പൊയിൽ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ , അഡ്വ :എം ശ്രീകുമാർ, ഷാബു എ പി, എ കെ രവി, ടോണി ജോൺ, സലിം കടവൻ, ഒ എസ് ശ്രീജിത്ത് , ജോണി കൈതമറ്റം, ബേബി പെരുമ്പിൽ, ഷിംജിത്ത് പീറ്റർ, അഡ്വ: കെ യു ബേബി, മമ്മൂട്ടി എളങ്ങോളി , ടിപി നൂറുദ്ദീൻ, ഷൈജു വി കൃഷ്ണൻ, ജോഷി ജോസഫ്, എം കെ ബാലൻ, കെ മുഹമ്മദ് അലി, പി ടി ശശി, കമറുദ്ദീൻ ഖാജാ , കെ ബാലൻ , ജോർജ് മുള്ളൻകൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56164/ncp-wayanad-district-committee-in-the-hands-of-politicians-who-are-dangerous-to-democracy)