---
title: "കൂട്ട ഗോവിന്ദൻ മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു "
english_title: "Koota Govindan Master inaugurated the memorial building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56173/koota-govindan-master-inaugurated-the-memorial-building"
published_at: "2022-07-20T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7d468e73b8_Picsart_22-07-20_15-39-09-602.jpg"
keywords: []
---

# കൂട്ട ഗോവിന്ദൻ മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** മാനന്തേരി: കൂട്ട ഗോവിന്ദൻ മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സി.പി.എം. മാനന്തേരി ലോക്കൽ കമ്മിറ്റിയംഗവും ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കൂട്ട ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ മാനന്തേരി അരീക്കരയിൽ നിർമിച്ച സ്മാരകമന്ദിരം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

മാനന്തേരി: കൂട്ട ഗോവിന്ദൻ മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സി.പി.എം. മാനന്തേരി ലോക്കൽ കമ്മിറ്റിയംഗവും ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കൂട്ട ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ മാനന്തേരി അരീക്കരയിൽ നിർമിച്ച സ്മാരകമന്ദിരം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഗോവിന്ദൻ മാസ്റ്ററുടെ 14-ാം ചരമവാർഷികദിനാചരണ ഭാഗമായി നടന്ന ചടങ്ങിൽ അനുസ്മരണവും സംഘടിപ്പിച്ചു. കെ.ജയപ്രകാശൻ അധ്യക്ഷനായി. പി.മുകുന്ദൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.

ജില്ലാ സെക്രട്ടേറിയറ്റംഗം പി.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം കെ.ധനഞ്ജയൻ, ഏരിയ സെക്രട്ടറി ടി.ബാലൻ, ടി.പവിത്രൻ, കെ.രഘൂത്തമൻ, വി.ബാലൻ, കെ.ജയപ്രകാശ്, യു.പി.ശോഭ, ഗോവിന്ദൻ മാസ്റ്ററുടെ മകൻ രവിദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56173/koota-govindan-master-inaugurated-the-memorial-building)