---
title: "കെ റെയിൽ പദ്ധതിക്ക് അനുമതി നീണ്ടുപോകും; വിശദമായ പരിശോധന ആവശ്യമെന്ന് കേന്ദ്രം"
english_title: "Approval for K Rail project to be delayed;"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56180/approval-for-k-rail-project-to-be-delayed"
published_at: "2022-07-20T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7dbdf7d2a3_1658313668448.jpg"
keywords: []
---

# കെ റെയിൽ പദ്ധതിക്ക് അനുമതി നീണ്ടുപോകും; വിശദമായ പരിശോധന ആവശ്യമെന്ന് കേന്ദ്രം

> **Lead Summary:** കെ റെയിൽ പദ്ധതിയെ കുറിച്ച് വിശദമായ പരിശോധന ആവശ്യമെന്ന് കേന്ദ്രസർക്കാർ. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ല. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽഅറിയിച്ചു. പദ്ധതിക്കുള്ള അനുമതി നീണ്ടുപോകുമെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്.

## Article Content

കെ റെയിൽ പദ്ധതിയെ കുറിച്ച് വിശദമായ പരിശോധന ആവശ്യമെന്ന് കേന്ദ്രസർക്കാർ. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ല. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽഅറിയിച്ചു. പദ്ധതിക്കുള്ള അനുമതി നീണ്ടുപോകുമെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്.

ചോദ്യത്തിന് രേഖാമൂലമുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടതായി രേഖയിൽ പറയുന്നുണ്ട്. കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിവരങ്ങലില്ല, അലൈൻമെന്റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, റെയിൽവേക്രോസിംഗുകളുടെ വിവരങ്ങൾ എന്നിവയൊക്കെ അറിയിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകിയിട്ടില്ല.

വിശദാംശങ്ങൾ ലഭിച്ച ശേഷം കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്. മണ്ണിന്റെ അവസ്ഥ, ഡ്രൈനേജ്, പരിസ്ഥിതി പ്രശ്‌നങ്ങൾ, കടബാധ്യതകൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56180/approval-for-k-rail-project-to-be-delayed)