---
title: "അമ്പായത്തോട് യു .പി സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു"
english_title: "Vidyarangam Kala Sahityavedi was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56183/vidyarangam-kala-sahityavedi-was-inaugurated"
published_at: "2022-07-20T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7e07db6f72_Picsart_22-07-20_16-30-36-474.jpg"
keywords: []
---

# അമ്പായത്തോട് യു .പി സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** അമ്പായത്തോട്: യു.പി സ്കൂളിൽ 2022 - 23 വർഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ യും മറ്റ് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. നവ സാഹിത്യകാരനായ സിബിച്ചൻ കെ. ജോബ് വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

അമ്പായത്തോട്: യു.പി സ്കൂളിൽ 2022 - 23 വർഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ യും മറ്റ് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. നവ സാഹിത്യകാരനായ സിബിച്ചൻ കെ. ജോബ് വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ മറ്റ് ഏഴ് ക്ലബ്ബുകൾ പി.ടി.എ പ്രസിഡണ്ട് സജി കുഴി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വായന മാസത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ എം.പി.ടി.എ പ്രസിഡണ്ട് സിന്ധു ചോലപ്പള്ളിൽ വിതരണം ചെയ്തു.

വിദ്യാരംഗം സെക്രട്ടറി ആൻ മരിയ, സ്കൂൾ ലീഡർ ശ്രേയ മരിയ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി.വി സ്വാഗതവും അധ്യാപിക രാഗിൻ ബെന്നി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56183/vidyarangam-kala-sahityavedi-was-inaugurated)