---
title: "ഉറങ്ങിക്കിടന്നിരുന്ന അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവ്"
english_title: "46 years rigorous imprisonment for the accused in the case of torturing a five-and-a-half-year-old girl who was sleeping"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56184/46-years-rigorous-imprisonment-for-the-accused-in-the-case-of-torturing-a-five-and-a-half-year-old-girl-who-was-sleeping"
published_at: "2022-07-20T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7e13c19b64_images_(12).jpeg"
keywords: []
---

# ഉറങ്ങിക്കിടന്നിരുന്ന അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവ്

> **Lead Summary:** **കോങ്ങാട്** : ഉറങ്ങിക്കിടന്നിരുന്ന അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. കുട്ടി വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് പ്രതി

## Article Content

**കോങ്ങാട്** : ഉറങ്ങിക്കിടന്നിരുന്ന അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. കുട്ടി വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് പ്രതി

ലൈംഗികാതിക്രമം നടത്തിയത്. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. കോടതി പ്രതിക്ക് 46 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക അടയ്ക്കാത്ത പക്ഷം രണ്ടരവർഷം കൂടി ശിക്ഷ അധികം അനുഭവിക്കേണ്ടിവരുമെന്നും കോടതി വിധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56184/46-years-rigorous-imprisonment-for-the-accused-in-the-case-of-torturing-a-five-and-a-half-year-old-girl-who-was-sleeping)