---
title: "ഇൻഡിഗോ ബഹിഷ്കരിച്ച ജയരാജൻ തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതിയെയും ബഹിഷ്കരിക്കുമോ? യൂത്ത് കോൺഗ്രസ്"
english_title: "Will the court also be boycotted? Youth Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56186/will-the-court-also-be-boycotted-youth-congress"
published_at: "2022-07-20T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7e480e9f22_IMG-20220720-WA0094.jpg"
keywords: []
---

# ഇൻഡിഗോ ബഹിഷ്കരിച്ച ജയരാജൻ തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതിയെയും ബഹിഷ്കരിക്കുമോ? യൂത്ത് കോൺഗ്രസ്

> **Lead Summary:** ഇൻഡിഗോ ബഹിഷ്കരിച്ച ജയരാജൻ തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതിയെയും ബഹിഷ്കരിക്കുമോ? യൂത്ത് കോൺഗ്രസ്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ മാർക്കുമെതിരെ കേസെടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേസെടുക്കില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി.

## Article Content

ഇൻഡിഗോ ബഹിഷ്കരിച്ച ജയരാജൻ തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതിയെയും ബഹിഷ്കരിക്കുമോ? യൂത്ത് കോൺഗ്രസ്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ മാർക്കുമെതിരെ കേസെടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേസെടുക്കില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി.

നാട്ടിൽ നിയമവാഴ്ച ഉറപ്പാക്കേണ്ട ഭരണസംവിധാനം തന്നെ നീതി നിഷേധിക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. കോടതിയിലൂടെ മാത്രമേ നീതി നടപ്പാകൂവെന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അക്രമിച്ചിട്ടില്ല എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിട്ടാണ് സമരം ചെയ്തത് എന്ന് പറഞ്ഞ ജയരാജൻ ജീവിതത്തിൽ ഒരിക്കെങ്കിലും സത്യം തുറന്നു പറയാൻ തയ്യാറാകണം.

തനിക്കെതിരെ നടപടിയെടുത്ത ഇൻഡിഗോ കമ്പനിയെ ബഹിഷ്കരിച്ച ജയരാജൻ തനിക്കെതിരെ കേസെടുക്കാൻ പറഞ്ഞ കോടതിയെയും ഇനി ബഹിഷ്കരിക്കുമോ എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് പ്രസ്താവനയിൽ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56186/will-the-court-also-be-boycotted-youth-congress)