---
title: "പരാതി പരിഹാര സമ്പർക്ക പരിപാടി 10ന്"
english_title: "Grievance Redressal Outreach Program on 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56200/grievance-redressal-outreach-program-on-10"
published_at: "2022-07-20T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7fd7cebe6b_images_(1).png"
keywords: []
---

# പരാതി പരിഹാര സമ്പർക്ക പരിപാടി 10ന്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി 'നിധി താങ്കൾക്കരികെ' പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാപ്രതിനിധികൾ, സ്ഥാപന ഉടമകൾ/പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം.

## Article Content

**കണ്ണൂർ**: കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി 'നിധി താങ്കൾക്കരികെ' പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാപ്രതിനിധികൾ, സ്ഥാപന ഉടമകൾ/പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം.

പരാതികൾ പത്തിന് തന്നെ തീർപ്പാക്കാൻ പി എഫ് അക്കൗണ്ട് നമ്പർ/പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ കണ്ണൂർ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ ജൂലൈ 31ന് മുമ്പ് ലഭിക്കണം. ഫോൺ: 04972712388.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56200/grievance-redressal-outreach-program-on-10)