---
title: "ഇരിട്ടി ദീപ്തി ബേക്കറിയുടമ എ.പി.രാജൻ നിര്യാതനായി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56286/died"
published_at: "2022-07-21T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8deb36e510_PicsArt_07-21-10.34.41.jpg"
keywords: []
---

# ഇരിട്ടി ദീപ്തി ബേക്കറിയുടമ എ.പി.രാജൻ നിര്യാതനായി

> **Lead Summary:**  **ഇരിട്ടി: **ഇരിട്ടിയിലെ ആദ്യത്തെ ബേക്കറി സംരഭമായ ദീപ്തി ബേക്കറിയുടമ കീഴൂർ കൂളിചെമ്പ്രയിലെ അനുപമ നിവാസിൽ എ.പി.രാജൻനിര്യാതനായി.

## Article Content

 **ഇരിട്ടി: **ഇരിട്ടിയിലെ ആദ്യത്തെ ബേക്കറി സംരഭമായ ദീപ്തി ബേക്കറിയുടമ കീഴൂർ കൂളിചെമ്പ്രയിലെ അനുപമ നിവാസിൽ എ.പി.രാജൻനിര്യാതനായി.

കൂത്തുപറമ്പ് സ്വദേശിയായ എ.പി.രാജൻ തൻ്റെ പതിനാറ് വയസ്സിലാണ് ബേക്കറി വ്യവസായ രംഗത്ത് തുടക്കം കുറിക്കുന്നത്. കൂത്തുപറമ്പിലെ ആദ്യകാല ബേക്കറി സംരഭകരായ മമ്പള്ളി കുടുംബാംഗമായ രാജൻ കൂത്തുപറമ്പ് ഗവ.ആശുപത്രിക്കു സമീപം അമ്പലത്താം കണ്ടി പരപ്രത്ത് കുടുംബാംഗമാണ്. മലയോര കുടിയേറ്റ ജനതയുടെ ഹ്യദയ പട്ടണമായ ഇരിട്ടിയിലെ ആദ്യ ബേക്കറി സംരഭമായ ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ ദീപ്തിബേക്കറിസ്ഥാപിച്ചത്എ.പി.രാജനാണ്.

ദീപ്തി ബേക്കറി (ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റ് ), ദീപ്തി ബേക്കറി (കാക്കയങ്ങാട്), മോഹൻ ബേക്കറി (നേരംപോക്ക്) എന്നീ ബേക്കറികളുടെ പാർടണറുമായിരുന്നു. ഭാര്യ: ലളിത. മക്കൾ: അനുരഞ്ജ് (ദീപ്തി ബേക്കറി ഇരിട്ടി ), അഭിനന്ദ് (ദീപ്തി ബേക്കറി, ഇരിട്ടി ), അമ്പിളി. മരുമക്കൾ: ദിവ്യ (അഴീക്കോട്), ഡോ: അപർണ്ണ (ആയുർവേദ ഡോക്ടർ, പാലപ്പുഴ), അഡ്വ.ലതേഷ് (കക്കട്ടിൽ) സഹോദരങ്ങൾ: നാരായണി, സീത, ഭാരതി (റിട്ട. അധ്യാപിക കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ), രവീന്ദ്രൻ, പരേതരായ ദാമോദരൻ, സാവിത്രി, അംബുജാക്ഷി. സംസ്ക്കാരം: ഇന്ന് (വ്യാഴാഴ്ച്ച) പകൽ 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56286/died)