---
title: "നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും"
english_title: "ED will question Sonia Gandhi today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56295/ed-will-question-sonia-gandhi-today"
published_at: "2022-07-21T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8e771656a0_Screenshot_2022-07-21-11-06-45-79_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

> **Lead Summary:** നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11.30ഓടെ ഇ ഡി ഓഫീസിൽ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാൽ നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയ ഇ ഡിക്ക് മുന്നിൽ എത്തിയിരുന്നില്ല.

## Article Content

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11.30ഓടെ ഇ ഡി ഓഫീസിൽ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാൽ നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയ ഇ ഡിക്ക് മുന്നിൽ എത്തിയിരുന്നില്ല.

ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചിരുന്നുവെങ്കിലും സോണിയ ഗാന്ധി ഇത് നിരസിച്ചു. ഇ ഡി ഓഫീസിലെത്തി മൊഴി നൽകാമെന്ന് അവർ അറിയിക്കുകയായിരുന്നു.

അതേസമയം രാഹുലിനെ ചോദ്യം ചെയ്തപ്പോഴുണ്ടായ ബഹളവും പ്രതിഷേധവുമൊക്കെ ഇന്നും ആവർത്തിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധമാകും കോൺഗ്രസ് നടത്തുക. 250ഓളം പേർ അറസ്റ്റ് വരിക്കുമെന്ന് നേതാക്കൾ പറയുന്നു. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാർലമെന്റിൽ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56295/ed-will-question-sonia-gandhi-today)