---
title: "സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം"
english_title: "TPnandhakumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56296/tpnandhakumar"
published_at: "2022-07-21T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8e90339a6f_Screenshot_20220721-111728.png"
keywords: []
---

# സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം

> **Lead Summary:** **കൊച്ചി : **സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകി, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്.

## Article Content

**കൊച്ചി : **സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകി, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്.

എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം നടന്നത്.

സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെസ്ഥാപനം വിട്ടു.-ഇതാണ് ജീവനക്കാരിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു .ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടി  എടുത്തത്. യുവതിയുടെ പരാതിയിൽ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിസിടിവി, മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56296/tpnandhakumar)