---
title: "ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Chankakunn Government organized Lunar Day celebration at UP School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56305/chankakunn-government-organized-lunar-day-celebration-at-up-school"
published_at: "2022-07-21T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8edf8f1199_Picsart_22-07-21_11-40-51-701.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ : **ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി പരിപാടികളുടെ ഉദ്ഘാടനം എച്ച് എം ഇ ആർ വിജയൻ നിർവഹിച്ചു. സയൻസ് ക്ലബ് കൺവീനർ അലൻ മാത്യു ദിനാഘോഷത്തെപ്പറ്റിയും കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഉണ്ടാക്കുന്നതിനെ പറ്റിയും പ്രഭാഷണം നടത്തി.

## Article Content

**കൊട്ടിയൂർ : **ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി പരിപാടികളുടെ ഉദ്ഘാടനം എച്ച് എം ഇ ആർ വിജയൻ നിർവഹിച്ചു. സയൻസ് ക്ലബ് കൺവീനർ അലൻ മാത്യു ദിനാഘോഷത്തെപ്പറ്റിയും കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഉണ്ടാക്കുന്നതിനെ പറ്റിയും പ്രഭാഷണം നടത്തി.

സുരേഷ് എം മാധവൻ യോഗത്തിന് അധ്യക്ഷത വഹിച്ചു സോനു ബേബി പരിപാടികൾക്ക് നന്ദിയും അർപ്പിച്ചു തുടർന്ന് കൊളാഷ് നിർമ്മാണം, ചുമർപത്രിക നിർമ്മാണം, ചാന്ദ്രദിന ക്വിസ്, മോഡൽ പ്രദർശനം, പോസ്റ്റർ രചന, സിഡി പ്രദർശനം, പ്രബന്ധ വിവരണം, ചാന്ദ്രദിന കവിതാലാപനം തുടങ്ങിയ പരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56305/chankakunn-government-organized-lunar-day-celebration-at-up-school)