---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചാന്ദ്രദിനം ആചരിച്ചു"
english_title: "Lunar Day was celebrated at St. Thomas Higher Secondary School, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56310/lunar-day-was-celebrated-at-st-thomas-higher-secondary-school-kelakam"
published_at: "2022-07-21T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8f2c2945f9_Picsart_22-07-21_12-00-26-491.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചാന്ദ്രദിനം ആചരിച്ചു

> **Lead Summary:** കേളകം: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്‍റെ ഓര്‍മ്മ പുതുക്കി ചാന്ദ്രദിനാഘോഷം കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂള്‍ അധ്യാപകന്‍ രതീഷ് പി എന്‍ ചാന്ദ്രഗവേഷണ ചരിത്രത്തെ ആസ്പദമാക്കി ക്ളാസെടുത്തു.

## Article Content

കേളകം: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്‍റെ ഓര്‍മ്മ പുതുക്കി ചാന്ദ്രദിനാഘോഷം കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂള്‍ അധ്യാപകന്‍ രതീഷ് പി എന്‍ ചാന്ദ്രഗവേഷണ ചരിത്രത്തെ ആസ്പദമാക്കി ക്ളാസെടുത്തു.

സ്കൂള്‍ മാനേജര്‍ റവ. ഫാ. ബിനു ജോസഫ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ റോക്കറ്റ് മോഡലുകളുടെ പ്രദര്‍ശനം, 'JWST മിഴിതുറന്നപ്പോള്‍' വീഡിയോ പ്രദര്‍ശനം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിവ അരങ്ങേറി.

സയന്‍സ് അധ്യാപകര്‍, സയന്‍സ് ക്ളബ്ബ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അശ്വതി കെ ഗോപിനാഥ് സ്വാഗതവും ഫാ. സജി എം മാത്യൂസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56310/lunar-day-was-celebrated-at-st-thomas-higher-secondary-school-kelakam)