---
title: "മണത്തണയിൽ വ്യാപാരികളുടെ പ്രതിഷേധം"
english_title: "Traders protest in Manathana."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56314/traders-protest-in-manathana"
published_at: "2022-07-21T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8f522cc021_Picsart_22-07-21_12-11-24-066.jpg"
keywords: []
---

# മണത്തണയിൽ വ്യാപാരികളുടെ പ്രതിഷേധം

> **Lead Summary:** **മണത്തണ : **ടൗണിൽ കുളങ്ങരയത്ത് ക്ഷേത്രത്തിനു സമീപം റോഡ് തകർന്ന് ചെളിക്കുളം ആയതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കട തുറക്കാനാകാതെ വ്യാപാരി.

## Article Content

**മണത്തണ : **ടൗണിൽ കുളങ്ങരയത്ത് ക്ഷേത്രത്തിനു സമീപം റോഡ് തകർന്ന് ചെളിക്കുളം ആയതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കട തുറക്കാനാകാതെ വ്യാപാരി.

റോഡ് നന്നാക്കി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടൈലറിങ് സ്ഥാപനവും ആയൂർവേദ മരുന്ന് ഷോപ്പുമാണ് തുറക്കാനാകാതെ വ്യാപാരികൾ പ്രതിസന്ധിയിലായത്.

പ്രതിഷേധത്തിന് ഭാരവാഹികൾ എം സുകേഷ്, പി പി മനോജ്‌, കെ സുരേഷ്, ജയാദേവി എന്നിവർ നേതൃത്വം നൽകി. വിഷയം ഉന്നയിച്ച് പൊതു മരാമത്ത് അധികൃതർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56314/traders-protest-in-manathana)