---
title: "സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ"
english_title: "Questioning of Sonia Gandhi;  Prohibition order at AICC headquarters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56319/questioning-of-sonia-gandhi-prohibition-order-at-aicc-headquarters"
published_at: "2022-07-21T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8fa198896f_Screenshot_2022-07-21-12-32-26-752_com.opera.mini.native.jpg"
keywords: []
---

# സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

> **Lead Summary:** സോണിയ ഗാന്ധിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.നാഷണൽ ഹെറാൾഡ് കേസിൽ രാവിലെ പതിനൊന്നരയോടെയാണ് സോണിയ ഇ ഡി ഓഫീസിൽ ഹാജരാക്കുന്നത്.

## Article Content

സോണിയ ഗാന്ധിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.നാഷണൽ ഹെറാൾഡ് കേസിൽ രാവിലെ പതിനൊന്നരയോടെയാണ് സോണിയ ഇ ഡി ഓഫീസിൽ ഹാജരാക്കുന്നത്.

അതേസമയം സോണിയയെ ചോദ്യം ചെയ്യുന്നതിൽ വലിയ പ്രതിഷേധ പരിപാടി നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ദിവസങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടികൾ  ഇന്ന് ആവർത്തിക്കും. 250ഓളം പേർ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56319/questioning-of-sonia-gandhi-prohibition-order-at-aicc-headquarters)