---
title: "ടി20 ലോകകപ്പില്‍ ആരൊക്കെ വിക്കറ്റ് കീപ്പറായി? മറുപടിയുമായി പോണ്ടിംഗ്"
english_title: "Who became the wicket keeper in T20 World Cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56329/who-became-the-wicket-keeper-in-t20-world-cup"
published_at: "2022-07-21T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d90249aea6d_Screenshot_2022-07-21-12-58-08-78_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# ടി20 ലോകകപ്പില്‍ ആരൊക്കെ വിക്കറ്റ് കീപ്പറായി? മറുപടിയുമായി പോണ്ടിംഗ്

> **Lead Summary:** മുംബൈ: ടി20 ലോകകപ്പ്സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. പ്രത്യേകിച്ച് സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വാശിയോടെ മത്സരിക്കുന്നു. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സഞ്ജുവിന് പുറമെ ടീമിലെത്താന്‍ മത്സരിക്കുന്ന മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ നിന്ന് ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

## Article Content

മുംബൈ: ടി20 ലോകകപ്പ്സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. പ്രത്യേകിച്ച് സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വാശിയോടെ മത്സരിക്കുന്നു. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സഞ്ജുവിന് പുറമെ ടീമിലെത്താന്‍ മത്സരിക്കുന്ന മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ നിന്ന് ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

ഏകദിന മത്സരങ്ങളില്‍ റിഷഭ് പന്ത് എത്രത്തോളം മികച്ച താരമാണ് എന്ന് നാം കണ്ടതാണ്.ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ മികവ് എനിക്ക് നേരിട്ടറിയാം. ദിനേശ് കാര്‍ത്തിക്കിന്‍റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണ് കഴിഞ്ഞുപോയത്. റിഷഭ് പന്ത് മൂന്നോ നാലോ ഓവര്‍ ബാറ്റ് ചെയ്യുന്നതും അതിന് ശേഷം ഡികെയോ ഹാര്‍ദിക് പാണ്ഡ്യയോ വരുന്നതുമായ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് വളരെ അപകടകാരിയാണ്. നിലവിലെ ഫോം വച്ച് സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയില്ല.

ഏറെ പ്രതിഭകളുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഇലവനെ തെരഞ്ഞെടുക്കുക പ്രയാസമാണ്.ഇഷാന്‍ കിഷനെ മറികടന്ന് റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനേയുമാണ് ഞാന്‍ ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുക്കുക' എന്നും പോണ്ടിംഗ് ഐസിസി റിവ്യൂ ഷോയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56329/who-became-the-wicket-keeper-in-t20-world-cup)