---
title: "ഉന്നത വിജയികൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിലേക്കുള്ള കസേര കൈമാറ്റവും നടത്തി"
english_title: "North Govt: Higher Secondary School Congratulation for Top Achievers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56338/north-govt-higher-secondary-school-congratulation-for-top-achievers"
published_at: "2022-07-21T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d907a98588d_Picsart_22-07-21_13-29-48-492.jpg"
keywords: []
---

# ഉന്നത വിജയികൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിലേക്കുള്ള കസേര കൈമാറ്റവും നടത്തി

> **Lead Summary:** വടക്കുമ്പാട്: ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിലേക്കുള്ള കസേര കൈമാറ്റവും നടത്തി. ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.

## Article Content

വടക്കുമ്പാട്: ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിലേക്കുള്ള കസേര കൈമാറ്റവും നടത്തി. ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.വസന്തകുമാർ മുഖ്യഭാഷണം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി സയൻസ് ഫാക്കൽറ്റി ഡോ:കെ.ശ്രീജിത്ത് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.ഡോ:സംഗീത,എം.പ്രസന്ന ടീച്ചർ, എ.വിനയകുമാർ, കെ.വി.വിനോദ് കുമാർ, എം.ബാലൻ, കെ.ടി.സുരേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ടി.ഒ.ശശിധരൻ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപകൻ ബാബു എം.പ്രസാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56338/north-govt-higher-secondary-school-congratulation-for-top-achievers)