---
title: "വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ മുഖത്ത് ഇടിച്ചുവെന്ന് എഫ് ഐ ആര്‍ "
english_title: "Protest on the plane"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56345/protest-on-the-plane"
published_at: "2022-07-21T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d9164fd5f2b_Screenshot_20220721-143154.png"
keywords: []
---

# വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ മുഖത്ത് ഇടിച്ചുവെന്ന് എഫ് ഐ ആര്‍ 

> **Lead Summary:**  **തിരുവനന്തപുരം: **മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്ര‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു.

## Article Content

 **തിരുവനന്തപുരം: **മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്ര‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു.

പ്രതിഷേധിച്ച ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചു. മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന്  ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പരമാര്‍ശിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ. തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56345/protest-on-the-plane)