---
title: "കൊപ്ര മില്ലിൽ തീ പിടിത്തത്തെ തുടർന്ന് വൻ നാശനഷ്ടം"
english_title: "Massive damage due to fire in copra mill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56355/massive-damage-due-to-fire-in-copra-mill"
published_at: "2022-07-21T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d9162d4c373_Picsart_22-07-21_14-32-01-399.jpg"
keywords: []
---

# കൊപ്ര മില്ലിൽ തീ പിടിത്തത്തെ തുടർന്ന് വൻ നാശനഷ്ടം

> **Lead Summary:** പ്രാപ്പൊയിൽ: ടൗണിൽ രാവിലെയാണ് മില്ലിൽ തീപ്പിടിത്തമുണ്ടായത് മില്ലിന്റെ ഒരു ജനൽ പൂർണ്ണമായും കത്തി നശിച്ചു. തീ മേൽക്കൂരയിലേയ്ക്കും പടർന്നു. രാവിലെ നാലരയോടെ ഉണ്ടായ സംഭത്തിൽ കിന്റലോളം കൊപ്രയും കൊപ്ര ഡ്രയറും നശിച്ചു. പത്രവിതരണത്തിനെത്തിയ പാലക്കീൽ ഗോപിയും മറ്റുളെ വരും ചേർന്നാണ് തീ അണക്കാൻ മുൻകൈയെടുത്ത്.

## Article Content

പ്രാപ്പൊയിൽ: ടൗണിൽ രാവിലെയാണ് മില്ലിൽ തീപ്പിടിത്തമുണ്ടായത് മില്ലിന്റെ ഒരു ജനൽ പൂർണ്ണമായും കത്തി നശിച്ചു. തീ മേൽക്കൂരയിലേയ്ക്കും പടർന്നു. രാവിലെ നാലരയോടെ ഉണ്ടായ സംഭത്തിൽ കിന്റലോളം കൊപ്രയും കൊപ്ര ഡ്രയറും നശിച്ചു. പത്രവിതരണത്തിനെത്തിയ പാലക്കീൽ ഗോപിയും മറ്റുളെ വരും ചേർന്നാണ് തീ അണക്കാൻ മുൻകൈയെടുത്ത്.

തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം പൂർണ്ണമായും തീയണച്ചു. അറക്കൽ ബിനുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പരേതനായ  ബാലകൃഷ്ണന്റെ മില്ലിലാണ് അത്യാഹിതമുണ്ടായത്. കെട്ടിടത്തിന്റെ പിൻ ഭാഗത്തെ കൊപ്ര ഡ്രയറിലാണ് തീപ്പിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56355/massive-damage-due-to-fire-in-copra-mill)