---
title: "അമ്പായത്തോട് യു .പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി"
english_title: "Ambayathod UP school celebrated Lunar Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56371/ambayathod-up-school-celebrated-lunar-day"
published_at: "2022-07-21T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d926c585b84_Picsart_22-07-21_15-42-49-295.jpg"
keywords: []
---

# അമ്പായത്തോട് യു .പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി

> **Lead Summary:** അമ്പായത്തോട്: ചാന്ദ്രദിനാഘോഷം വിവിധ പരിപാടികളോടെ അമ്പായത്തോട് യു.പി സ്കൂളിൽ നടത്തി. റിട്ട. ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ദേവസ്യ ഓഡിയോ വിഷ്വൽ സംവിധാനത്തിലൂടെ നടത്തിയ ശാസ്ത്ര ക്ലാസ് കുട്ടികളിൽ ശാസ്ത്രബോധമുണർത്താൻ പര്യാപ്തമായി.

## Article Content

അമ്പായത്തോട്: ചാന്ദ്രദിനാഘോഷം വിവിധ പരിപാടികളോടെ അമ്പായത്തോട് യു.പി സ്കൂളിൽ നടത്തി. റിട്ട. ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ദേവസ്യ ഓഡിയോ വിഷ്വൽ സംവിധാനത്തിലൂടെ നടത്തിയ ശാസ്ത്ര ക്ലാസ് കുട്ടികളിൽ ശാസ്ത്രബോധമുണർത്താൻ പര്യാപ്തമായി.

കൂടാതെ ചാന്ദ്രദിന ക്വിസ് , ചന്ദ്രന് കത്തെഴുതൽ, കൊളാഷ് നിർമ്മാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റിയ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56371/ambayathod-up-school-celebrated-lunar-day)