---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്സിക്യൂട്ടീവ് യോഗം ഇന്ന് നടന്നു "
english_title: "Traders Industry Coordinating Committee Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56392/traders-industry-coordinating-committee-peravoor"
published_at: "2022-07-21T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d93b21e59f6_Picsart_22-07-21_17-07-00-528.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്സിക്യൂട്ടീവ് യോഗം ഇന്ന് നടന്നു 

> **Lead Summary:** പേരാവൂർ:- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്സിക്യൂട്ടീവ് യോഗം ഇന്ന് 21/7/22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ ജനാബ് ടി. നസറുദ്ദീൻ നഗറിൽ നടന്നു. യോഗത്തിൽ മേഖല ജനറൽ സെക്രട്ടറി മനോജ് താഴെപ്പുരയിൽ സ്വാഗതം പറഞ്ഞു.കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ:- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്സിക്യൂട്ടീവ് യോഗം ഇന്ന് 21/7/22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ ജനാബ് ടി. നസറുദ്ദീൻ നഗറിൽ നടന്നു. യോഗത്തിൽ മേഖല ജനറൽ സെക്രട്ടറി മനോജ് താഴെപ്പുരയിൽ സ്വാഗതം പറഞ്ഞു.കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എ.സുധാകരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടോമി, എസ്തപ്പാൻ തുണ്ടി യൂണിറ്റ് പ്രസിഡന്റ്, ഒ.സുരേഷ് മാലൂർ യൂണിറ്റ് പ്രസിഡന്റ്, ശ്രീനിവാസൻ ആർ എസ് ( തില്ലങ്കേരി യൂണിറ്റ് പ്രസിഡന്റ്), സ്കറിയ ഹാജി (കാക്കയങ്ങാട് യൂണിറ്റ് പ്രസിഡന്റ് ) പി. പുരുഷോത്തമൻ (പേരാവൂർ യൂണിറ്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.

റിപ്പോർട്ടറും, ന്യൂസ്മേക്കറും, യൂ ടൂബറുമായ കെ.ടി.തോമസിനെ കെ.വി.വി.ഇ.എസ്സ് സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി പൊന്നാട അണിയിച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56392/traders-industry-coordinating-committee-peravoor)