---
title: "കുണ്ടംചാൽ കോളനി എസ് എസി എസ്ടി മേഖലയായി അംഗീകരിക്കണമെന്ന് പട്ടികജാതി - പട്ടികവർഗ ഐക്യവേദി"
english_title: "Scheduled Castes-Scheduled Tribes Akyawedi to recognize Kundamchal Colony as SACST zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56412/scheduled-castes-scheduled-tribes-akyawedi-to-recognize-kundamchal-colony-as-sacst-zone"
published_at: "2022-07-21T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d94d860178f_Picsart_22-07-21_18-28-28-319.jpg"
keywords: []
---

# കുണ്ടംചാൽ കോളനി എസ് എസി എസ്ടി മേഖലയായി അംഗീകരിക്കണമെന്ന് പട്ടികജാതി - പട്ടികവർഗ ഐക്യവേദി

> **Lead Summary:** **കണ്ണൂർ : **ചിറക്കൽ വില്ലേജിൽ കുണ്ടംചാൽ കോളനിയിൽ നാൽപ്പത് വർഷത്തോളമായി ഗവൺമെന്റ് അനുവദിച്ച നാല് സെന്റ് ഭൂമി വീതമുള്ള മുപ്പത്തിഅഞ്ചോളം കുടുംബങ്ങൾ വീട് വച്ച് താമസിച്ചു വരുന്നവർ മഴക്കാലത്ത് മണ്ണൊലിപ്പ് മൂലം വീടുകൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചുവരികയാണ് . ഈ പ്രദേശത്തെ മിക്ക കുടുംബങ്ങളും മഴക്കാലത്ത് വീട് മാറി വാടകയ്ക്ക് താമസിക്കാറാണുള്ളത് .

## Article Content

**കണ്ണൂർ : **ചിറക്കൽ വില്ലേജിൽ കുണ്ടംചാൽ കോളനിയിൽ നാൽപ്പത് വർഷത്തോളമായി ഗവൺമെന്റ് അനുവദിച്ച നാല് സെന്റ് ഭൂമി വീതമുള്ള മുപ്പത്തിഅഞ്ചോളം കുടുംബങ്ങൾ വീട് വച്ച് താമസിച്ചു വരുന്നവർ മഴക്കാലത്ത് മണ്ണൊലിപ്പ് മൂലം വീടുകൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചുവരികയാണ് . ഈ പ്രദേശത്തെ മിക്ക കുടുംബങ്ങളും മഴക്കാലത്ത് വീട് മാറി വാടകയ്ക്ക് താമസിക്കാറാണുള്ളത് .

പലതവണ പഞ്ചായത്ത് വില്ലേജ് അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെ ങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല . ഈ പ്രദേശം കോളനിയായി അംഗീകരിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത് . ആനുകൂല്യങ്ങളൊന്നും തന്നെ ഈ പ്രദേശത്തുള്ളവർക്ക് ലഭിക്കുന്നില്ല . അതുകൊണ്ട് ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്നും എസ്.സി / എസ്.ടി കോളനിയായി അംഗീകരിക്കാനുള്ള നടപടി ഭാഗത്തു നിന്നും ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56412/scheduled-castes-scheduled-tribes-akyawedi-to-recognize-kundamchal-colony-as-sacst-zone)