---
title: "കനത്ത മഴ ; നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചു"
english_title: "Heavy rain; The Plus One exams scheduled for tomorrow have been postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5643/heavy-rain-the-plus-one-exams-scheduled-for-tomorrow-have-been-postponed"
published_at: "2021-10-17T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bbe6a140e2_images - 2021-10-17T113953.913.jpeg"
keywords: []
---

# കനത്ത മഴ ; നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചു

> **Lead Summary:**  **തിരുവനന്തപുരം**: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം 18 ആം തീയതി നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

## Article Content

 **തിരുവനന്തപുരം**: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം 18 ആം തീയതി നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഇതുസംബന്ധിച്ച്‌ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5643/heavy-rain-the-plus-one-exams-scheduled-for-tomorrow-have-been-postponed)