---
title: "കണ്ണൂർ വനിത ജയിലിലെ തടവുകാർക്കായി മെഡിക്കൽ ക്യാമ്പും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56516/kannur"
published_at: "2022-07-22T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da3b99c1026_PicsArt_07-22-10.58.25.jpg"
keywords: []
---

# കണ്ണൂർ വനിത ജയിലിലെ തടവുകാർക്കായി മെഡിക്കൽ ക്യാമ്പും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിക്റ്റിം റൈറ്റ് സെൻ്ററുമായി ചേർന്ന് കണ്ണൂർ വനിത ജയിലിലെ തടവുകാർക്കായി മെഡിക്കൽ ക്യാമ്പും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിക്റ്റിം റൈറ്റ് സെൻ്ററുമായി ചേർന്ന് കണ്ണൂർ വനിത ജയിലിലെ തടവുകാർക്കായി മെഡിക്കൽ ക്യാമ്പും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

സെൻ്റർ ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ: പി.കെ.പ്രശാന്തിൻ്റെ മേൽനോട്ടത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ ഫിസിഷ്യൻ ഡോ: പ്രിയങ്ക.പി, ഗൈനക്കോളജി വിഭാഗം ഡോ: ഷബിന.പി, സ്കിൻ സ്പെഷലിസ്റ്റ് ഡോ: ധന്യ.എസ്, സൈക്യാട്രി വിഭാഗം ഡോ: ടിങ്കുവിത്സൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിന് ശേഷം നടന്ന നിയമബോധവൽക്കരണ ക്ലാസ്സ് കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിററി ചെയർമാനും ജില്ലാ ജഡ്ജിയുമായ (ലേബർ കോടതി) ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു.

സൂപ്രണ്ട് ഇൻചാർജ് നിഷാ മണി അദ്ധ്യക്ഷയായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ചടങ്ങിന് സ്വാഗതം പറഞ്ഞു. വെൽഫയർ ഇൻ ചാർജ് ജിഷമോൾ. ബി.സി നന്ദി പ്രകാശിപ്പിച്ചു. ഡി.എൽ.എസ്.എ. ഫ്രണ്ട്ഓഫീസ് കോഡിനേറ്റർ ജ്യോതി.കെ, അഡ്വ: പ്രീത, പാരാലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, ലളിത.പി, ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോക്സോ കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥി പ്രതിനിധികളും സംബന്ധിച്ചു. വനിത തടവുകാർ അവതരിപ്പിച്ച ഗാനാലാപനവും മറ്റും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56516/kannur)