---
title: "കണ്ണൂർ ജില്ലയിൽ നിന്ന് കെ.എസ്.ആർ.ടി.സി. നാലമ്പല തീർഥാടനയാത്ര തുടങ്ങി"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56539/ksrtc"
published_at: "2022-07-22T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da4a45c37da_PicsArt_07-22-12.25.04.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ നിന്ന് കെ.എസ്.ആർ.ടി.സി. നാലമ്പല തീർഥാടനയാത്ര തുടങ്ങി

> **Lead Summary:** ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. കണ്ണൂരിൽനിന്ന് ആരംഭിച്ച നാലമ്പല തീർഥാടനയാത്ര ഡി.ടി.ഒ. വി.മനോജ്‌കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.

## Article Content

ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. കണ്ണൂരിൽനിന്ന് ആരംഭിച്ച നാലമ്പല തീർഥാടനയാത്ര ഡി.ടി.ഒ. വി.മനോജ്‌കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തിയത്. വഴിപാടിനും ദർശനത്തിനും പ്രത്യേക സൗകര്യമുണ്ടാകും. സെമി സ്ലീപ്പർ എയർ ബസിൽ വൈകിട്ട് ആറിനാണ് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ചത്.

ഡി.ടി.ഒ. അനിൽകുമാർ അധ്യക്ഷനായി. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ, എ.ഡി.ഇ.മാരായ ദാമോദരൻ, നിതീഷ്, വെഹിക്കിൾ സൂപ്പർവൈസർ പി.ജെ.ജോസഫ്, മാർക്കറ്റിങ് മാനേജർ എം.പ്രകാശൻ, കൺട്രോളിങ് ഇൻസ്പെക്ടർ കെ.ടി.രാജേഷ്, കണ്ണൂർ-കാസർകോട് ജില്ലാ ബജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ കെ.ജെ.റോയ്, അസി. കോ ഓർഡിനേറ്റർ കെ.ആർ.തൻസീർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9605372288, 8089463675, 8390508305.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56539/ksrtc)