---
title: "കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ ആളെ കണ്ടെത്താനായില്ല തിരച്ചിൽ തുടരുന്നു"
english_title: "Meruvamabyiriver "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56557/meruvamabyiriver"
published_at: "2022-07-22T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da5a2864aca_PicsArt_07-22-01.33.44.jpg"
keywords: []
---

# കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ ആളെ കണ്ടെത്താനായില്ല തിരച്ചിൽ തുടരുന്നു

> **Lead Summary:**  **കൂത്തുപറമ്പ്: **മെരുവമ്പായി പഴയ പാലത്തിന് മുകളിൽ നിന്ന് ചാടിയ ആളെ കണ്ടെത്താനായില്ല. മധ്യവയസ്കനാണ് പുഴയിൽ ചാടിയതെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.

## Article Content

 **കൂത്തുപറമ്പ്: **മെരുവമ്പായി പഴയ പാലത്തിന് മുകളിൽ നിന്ന് ചാടിയ ആളെ കണ്ടെത്താനായില്ല. മധ്യവയസ്കനാണ് പുഴയിൽ ചാടിയതെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ഇതുവഴി കടന്നുപോവുകയായിരുന്ന ബസിലെ യാത്രക്കാരും ഒരു കാൽനടയാത്രക്കാരനുമാണ് പഴയ പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടതായി പോലീസിനെ അറിയിച്ചത്. റബ്ബർ ഡിങ്കിയുടെ സഹായത്തോടെ മുങ്ങൽ വിദഗ്ധ സംഘം ഉൾപ്പെടെ ചേർന്നാണ് തിരച്ചിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56557/meruvamabyiriver)