---
title: "പശു കിണറ്റിൽ വീണു രക്ഷകരായി രക്ഷാ ദൗത്യസേന. പശു ഏഴ് മാസം ഗർഭിണിയായിരുന്നു"
english_title: "Rescue mission rescues cow after falling into well.  The cow was seven months pregnant."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56581/rescue-mission-rescues-cow-after-falling-into-well-the-cow-was-seven-months-pregnant"
published_at: "2022-07-22T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da6fe252a99_IMG-20220722-WA0102.jpg"
keywords: []
---

# പശു കിണറ്റിൽ വീണു രക്ഷകരായി രക്ഷാ ദൗത്യസേന. പശു ഏഴ് മാസം ഗർഭിണിയായിരുന്നു

> **Lead Summary:**  **പയ്യന്നൂർ :** കിണറ്റിൽ വീണ പശുവിന് രക്ഷകരായി രക്ഷാ ദൗത്യസേന.ഏഴോം പഞ്ചായത്തിലെ ചെങ്ങൽ നാട്ടാർ കുളത്തിന് സമീപത്തെ കെ.വി.വേലായുധൻ്റെ ഉടമസ്ഥതയുള്ള പശുവാണ് സ്വന്തം വീട്ട് കിണറിൽ വീണത്. കിണറിന് സമീപത്തെ ഉയർന്ന പറമ്പിൽ മേയുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

## Article Content

 **പയ്യന്നൂർ :** കിണറ്റിൽ വീണ പശുവിന് രക്ഷകരായി രക്ഷാ ദൗത്യസേന.ഏഴോം പഞ്ചായത്തിലെ ചെങ്ങൽ നാട്ടാർ കുളത്തിന് സമീപത്തെ കെ.വി.വേലായുധൻ്റെ ഉടമസ്ഥതയുള്ള പശുവാണ് സ്വന്തം വീട്ട് കിണറിൽ വീണത്. കിണറിന് സമീപത്തെ ഉയർന്ന പറമ്പിൽ മേയുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.പയ്യന്നൂരിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്ക്യു ടീം ക്രെയിനിൻ്റെ സഹായത്തോടെ ഏഴ് മാസം ഗർഭിണിയായ പശുവിനെ കിണറിൽ നിന്ന് പുറത്തേക്ക് എടുത്തു രക്ഷപെടുത്തി.മൃഗ ഡോക്ടർ സ്ഥലത്ത് എത്തി പരിശോധന നടത്തി.ക്രൈൻ വരുവാൻ താമസിച്ചതിനാൽ പശുവിനെ കിണറ്റിൽ മൂന്ന് മണിക്കൂറുകളോളം രക്ഷാ പ്രവർത്തകരുടെ സഹായത്തോടെ വെള്ളത്തിൽ താഴ്ന്ന് പോകാതെ നിലനിർത്തി.

ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. സ്റ്റേഷൻ ഓഫിസർ ടി.കെ.സന്തോഷ് കുമാർ, സിനിയർ റസ്ക്യു ഓഫിസർ പി.വിജയൻ.റസ്ക്യു ടീം അംഗങ്ങളായ റജിലേഷ്, ഉൻമേഷ്, അരുൺ നമ്പ്യാർ, സുധിൻ ,ഷിബിൻ. ഹോം ഗാർഡ് മാരായ പി.രാമചന്ദ്രൻ ,കെ സി ഗോപാലൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56581/rescue-mission-rescues-cow-after-falling-into-well-the-cow-was-seven-months-pregnant)