---
title: "കെ.പി.എസ്.ടി.എ ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു "
english_title: "The KPSTA DDE office was besieged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56586/the-kpsta-dde-office-was-besieged"
published_at: "2022-07-22T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da7491f0137_Screenshot_2022-07-22-15-26-12-95_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# കെ.പി.എസ്.ടി.എ ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു 

> **Lead Summary:** കണ്ണൂർ: സ്കൂളിലെ ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കാത്തതിലും ജൂൺ മാസത്തെ തുക ഇതുവരെ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കെ.പി.എസ് ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്റുടെ ഓഫീസ് ഉപരോധിച്ചു. ഉച്ചഭക്ഷണതു തുക കാലോചിതമായി പരിഷ്ക്കരിക്കുക, എല്ലാമാസവും കൃത്യമായി തുക അനുവദിക്കുക, സമയബന്ധിതമായി പാചക തൊഴിലാളികളുടെ വേതനം നല്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി നടത്തിയ ഉപരോധസമരം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: സ്കൂളിലെ ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കാത്തതിലും ജൂൺ മാസത്തെ തുക ഇതുവരെ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കെ.പി.എസ് ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്റുടെ ഓഫീസ് ഉപരോധിച്ചു. ഉച്ചഭക്ഷണതു തുക കാലോചിതമായി പരിഷ്ക്കരിക്കുക, എല്ലാമാസവും കൃത്യമായി തുക അനുവദിക്കുക, സമയബന്ധിതമായി പാചക തൊഴിലാളികളുടെ വേതനം നല്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി നടത്തിയ ഉപരോധസമരം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി. മണികണ്ഠൻ മുഖ്യ ഭാഷണം നടത്തി.സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ രാധാകൃഷ്ണൻ മാണിക്കോത്ത്, എം.കെ. അരുണ, വി.വി. പ്രകാശൻ ജില്ല സെക്രട്ടറി ഇ.കെ.ജയപ്രസാദ്, ജില്ല ട്രഷറർ സി.വി.എ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56586/the-kpsta-dde-office-was-besieged)