---
title: " പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്"
english_title: "DYFl is protesting the death of a youth while in Vadakara police custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56596/dyfl-is-protesting-the-death-of-a-youth-while-in-vadakara-police-custody"
published_at: "2022-07-22T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da7d6ba8c52_Picsart_22-07-22_16-00-51-175.jpg"
keywords: []
---

#  പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്

> **Lead Summary:** **വടകര : **പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് സ്റ്റേഷനിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി.

## Article Content

**വടകര : **പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് സ്റ്റേഷനിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി.

സർക്കാർ നയത്തിന് വിരുദ്ധമായി ചില പൊലീസ് ഉദ്യോസ്ഥർ പ്രവർത്തിക്കുന്നതായും പാവപ്പെട്ട കുടുംബത്തിലെ അംഗമായ സജീവൻ്റെ സംരക്ഷണം പൊലീസ് ഏറ്റെടുക്കണമെന്നും ഡിവൈഎഫ്ഐ പ്രദേശിക നേതൃത്വം വ്യക്തമാക്കി.

വടകരയിലെ കസ്റ്റഡി മരണത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ഉത്തരമേഖല ഐ ജി ടി വിക്രം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്നും ഐ ജി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56596/dyfl-is-protesting-the-death-of-a-youth-while-in-vadakara-police-custody)