---
title: "കാനായി ഉണ്ണിമുക്കിൽ 70 വയസ്സ് പ്രായമുള്ള വയോധിക കിണറിൽ അകപ്പെട്ടു"
english_title: "A 70-year-old woman fell into a well at Kanai Unnimuk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56597/a-70-year-old-woman-fell-into-a-well-at-kanai-unnimuk"
published_at: "2022-07-22T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da801f6b553_Picsart_22-07-22_16-16-12-076.jpg"
keywords: []
---

# കാനായി ഉണ്ണിമുക്കിൽ 70 വയസ്സ് പ്രായമുള്ള വയോധിക കിണറിൽ അകപ്പെട്ടു

> **Lead Summary:** കാനായി: ഉണ്ണിമുക്കിൽ 70 വയസ്സ് പ്രായമുള്ള വയോധിക കിണറിൽ അകപ്പെട്ടു. പയ്യന്നൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വയോധികയെ കിണറിൽ നിന്നും പുറത്തെത്തിച്ചു. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. കാനായി ഉണ്ണി മുക്ക് എന്ന സ്ഥലത്ത് കക്കാട് പത്മാവതി വയസ്സ് പ്രായമുള്ള വയോധിക ആണ് കിണറ്റിൽ അകപ്പെട്ടത്.

## Article Content

കാനായി: ഉണ്ണിമുക്കിൽ 70 വയസ്സ് പ്രായമുള്ള വയോധിക കിണറിൽ അകപ്പെട്ടു. പയ്യന്നൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വയോധികയെ കിണറിൽ നിന്നും പുറത്തെത്തിച്ചു. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. കാനായി ഉണ്ണി മുക്ക് എന്ന സ്ഥലത്ത് കക്കാട് പത്മാവതി വയസ്സ് പ്രായമുള്ള വയോധിക ആണ് കിണറ്റിൽ അകപ്പെട്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി വിജയന്റെ നേതൃത്വത്തിലുള്ള പരപ്പ സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വയോധികയെ കിണറിൽ നിന്നും പുറത്തു എത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രജിലേഷ്, ഉന്മേഷ്, സുധിൻ, സത്യൻ, അരുൺ നമ്പ്യാർ, ഇർഷാദ്, ഹോം ഗാർഡ്മാരായ കെ സി ഗോപാലൻ, കെ വി ഗോവിന്ദൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56597/a-70-year-old-woman-fell-into-a-well-at-kanai-unnimuk)