---
title: "കതിരൂരിൽ കളരി അക്കാദമി സ്ഥാപിക്കണം :കെ. മുരളീധരൻ"
english_title: "Kalari Academy should be established in Kathirur :K. Muralidharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56601/kalari-academy-should-be-established-in-kathirur-k-muralidharan"
published_at: "2022-07-22T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da875a4cbf9_Picsart_22-07-22_16-45-11-772.jpg"
keywords: []
---

# കതിരൂരിൽ കളരി അക്കാദമി സ്ഥാപിക്കണം :കെ. മുരളീധരൻ

> **Lead Summary:** കണ്ണൂർ: ജില്ലയിലെ കളരിപ്പയറ്റിനു പ്രസിദ്ധമായ കതിരൂർ ഗ്രാമ പഞ്ചായത്തിൽ ഒരു കളരി അക്കാദമിയും മ്യൂസിയവും സ്ഥാപിക്കണമെന്നു കെ. മുരളീധരൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമുള്ള ഉപക്ഷേപത്തിലാണ് ഈ കാര്യമുന്നയിച്ചത്. കളരി പയറ്റിനെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഈയിടെ ഉൾപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

## Article Content

കണ്ണൂർ: ജില്ലയിലെ കളരിപ്പയറ്റിനു പ്രസിദ്ധമായ കതിരൂർ ഗ്രാമ പഞ്ചായത്തിൽ ഒരു കളരി അക്കാദമിയും മ്യൂസിയവും സ്ഥാപിക്കണമെന്നു കെ. മുരളീധരൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമുള്ള ഉപക്ഷേപത്തിലാണ് ഈ കാര്യമുന്നയിച്ചത്. കളരി പയറ്റിനെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഈയിടെ ഉൾപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കളരി പയറ്റിനു പുറമെ കളരി ചികിത്സാ രീതികളും സംരക്ഷിക്കപെടേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ കതിരൂരിനു മതിലുർ ഗുരുക്കളടക്കമുള്ള കളരി ഗുരുക്കന്മാരുടെ പാരമ്പര്യം ഉണ്ടെന്നും ആയതിനാൽ അക്കാദമിയും മ്യൂസിയവും കതിരൂരിൽ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളരി വിദ്യ അഭ്യസിപ്പിക്കുന്നതിനും വിനോദ സഞ്ചാരികൾക്കു കളരി പയറ്റ് പരിചയപ്പെടുത്തുന്നതിനും അക്കാദമി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56601/kalari-academy-should-be-established-in-kathirur-k-muralidharan)