---
title: "പത്ത് ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56673/arrested"
published_at: "2022-07-23T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db3c42e3d07_Screenshot_20220723-053720.png"
keywords: []
---

# പത്ത് ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **എറണാകുളം: **മട്ടാഞ്ചേരിയിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷമീറാണ് എക്സൈസിന്‍റെ പിടിയിലായത്. പ്രതിയിൽ നിന്ന് 300 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.

## Article Content

**എറണാകുളം: **മട്ടാഞ്ചേരിയിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷമീറാണ് എക്സൈസിന്‍റെ പിടിയിലായത്. പ്രതിയിൽ നിന്ന് 300 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.

മട്ടാഞ്ചേരിയിൽ മൂക്കിപ്പൊടി, മിത്ത് എന്നീ പേരുകളിൽ അറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎയുടെ വിൽപ്പന വ്യാപകമാണ്. ഇതിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മട്ടാഞ്ചേരി സ്വദേശി ഷമീർ എക്സൈസിന്‍റെ പിടിയിലായത്.

ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നിരുന്നത്. ഒരു ഗ്രാമിന് 3,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000 മുതൽ 6,000 രൂപ എന്ന നിരക്കിലായിരുന്നു കൊച്ചിയിൽ വിൽപ്പന. എംഡിഎംഎ ഉപയോഗിച്ചാൽ 8 മുതൽ 12 മണിക്കൂർ വരെ പ്രതിഫലനമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56673/arrested)