---
title: "ഭാര്യ പിണങ്ങിപ്പോയി; തിരികെ വരണമെന്നാവശ്യപ്പെട്ട് ഭർത്താവ് മൊബൈൽ ടവറിന് മുകളിൽ"
english_title: "The wife is upset;  The husband is on top of the mobile tower asking him to come back"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56775/the-wife-is-upset-the-husband-is-on-top-of-the-mobile-tower-asking-him-to-come-back"
published_at: "2022-07-23T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbbb968b6b8_Screenshot_2022-07-23-14-42-13-845_com.opera.mini.native.jpg"
keywords: []
---

# ഭാര്യ പിണങ്ങിപ്പോയി; തിരികെ വരണമെന്നാവശ്യപ്പെട്ട് ഭർത്താവ് മൊബൈൽ ടവറിന് മുകളിൽ

> **Lead Summary:** ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ വലിഞ്ഞുകയറി ഭർത്താവിന്റെ ആത്മഹത്യാശ്രമം. മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ വലിഞ്ഞുകയറിയത്.

## Article Content

ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ വലിഞ്ഞുകയറി ഭർത്താവിന്റെ ആത്മഹത്യാശ്രമം. മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ വലിഞ്ഞുകയറിയത്.

മണിക്കൂറുകൾ നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് ഗണപത് ബക്കൽ എന്ന യുവാവിനെ ഉദ്യോഗസ്ഥരും നാട്ടുകാരും കൂടി തിരികെ ഇറക്കിയത്. കുടുംബപ്രശ്‌നം പരിഹരിച്ച് നൽകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. 

യുവാവ് നന്നായി മദ്യപിച്ചിരുന്നു. നാല് മണിക്കൂറോളം നേരം പ്രദേശത്തെ മുൾമുനയിൽ നിർത്തിയ ശേഷമാണ് യുവാവ് താഴെയിറങ്ങിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56775/the-wife-is-upset-the-husband-is-on-top-of-the-mobile-tower-asking-him-to-come-back)