---
title: "കെ കെ രമക്കെതിരായ ഭീഷണിക്കത്ത് ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ"
english_title: "MV Jayarajan says the threat against KK Rama is unfortunate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56802/mv-jayarajan-says-the-threat-against-kk-rama-is-unfortunate"
published_at: "2022-07-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbcd7b689a1_Screenshot_2022-07-23-15-57-22-07_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കെ കെ രമക്കെതിരായ ഭീഷണിക്കത്ത് ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ

> **Lead Summary:** കെ കെ രമക്ക് ഭീഷണി കത്ത് വന്നത് ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഎം രീതിയല്ല. കത്തിന് പിന്നിൽ ആരെന്ന് അന്വേഷിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രമക്ക് ഭീഷണിക്കത്ത് വന്നത്. 

## Article Content

കെ കെ രമക്ക് ഭീഷണി കത്ത് വന്നത് ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഎം രീതിയല്ല. കത്തിന് പിന്നിൽ ആരെന്ന് അന്വേഷിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രമക്ക് ഭീഷണിക്കത്ത് വന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലത് ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് ലഭിച്ചത്. തുടർന്ന് രമ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56802/mv-jayarajan-says-the-threat-against-kk-rama-is-unfortunate)