---
title: "ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ലൈംഗിക തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Under the leadership of the District Legal Services Authority"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56830/under-the-leadership-of-the-district-legal-services-authority"
published_at: "2022-07-23T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbe2b0d805c_InShot_20220723_172929180.jpg"
keywords: []
---

# ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ലൈംഗിക തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പിൻ്റെ സഹകരണത്തോടെ ലൈംഗിക തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ : **ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പിൻ്റെ സഹകരണത്തോടെ ലൈംഗിക തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

   ജില്ലാ പഞ്ചായത്ത് മിനി കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ സെഷൻസ് ജഡ്ജിയും ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

   ജില്ലാ ജഡ്ജിയും തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിററി ചെയർപേഴ്‌സണുമായ എ.വി. മൃദുല അദ്ധ്യക്ഷയായി.  ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ഐ.എ.എസ്.മുഖ്യാതിഥിയായിരുന്നു.  കണ്ണൂർ കുടുംബ കോടതി ജഡ്ജി ഡി.അജിത്കുമാർ, കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിററി ചെയർമാനും ജില്ലാ ജഡ്ജിയുമായ ആർ.എൽ. ബൈജു, ജില്ലാ ജഡ്ജിയും തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും പോക്സോ കോടതി ജഡ്ജിയുമായ സി.മുജീബ് റഹ്മാൻ,ഡോ: പ്രവീൺ ജി. പൈ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

 ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുജല.പി, ചോല ഭാരവാഹികളായ ശേഷ്മ.വി.പി, സാജിത്.പി.എം, മുനീറ.വി.പി, താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി തുഷാര മോഹൻ, ഡി.എൽ.എസ്.എ.ഫ്രണ്ട് ഓഫീസ് കോഡിനേറ്റർ ജ്യോതി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56830/under-the-leadership-of-the-district-legal-services-authority)